മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. മുംബൈയില്‍ നിന്നും ഗതി മാറി വടക്കു കിഴക്ക് ലക്ഷ്യമാക്കി നീങ്ങുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ മഹാരാഷ്ട്ര തീരംതൊട്ട് ചുഴലിക്കാറ്റിന്റെ വേഗം കുറയുകയായിരുന്നു.
കാറ്റിന്റെ വേഗം കുറഞ്ഞതിനെ തുടര്‍ന്ന് മുംബൈ നഗരത്തിലെ കടകളും മറ്റും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നത്.
ചുഴലിക്കാറ്റ് തീരം തൊട്ടതിന് ശേഷം വടക്കു കിഴക്ക് ലക്ഷ്യമാക്കി നീങ്ങിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മഹാരാഷ്ട്രയിലെ തീരപ്രദേശമായ അലിബോവില്‍ ചുഴലിക്കാറ്റ് എത്തിയത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതുമുതല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ദാമന്‍-ദിയു, ദാദ്രനഗര്‍-ഹവേലി, തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകളും പുനരാരംഭിച്ചു.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…