gnn24x7

നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു

0
171
gnn24x7

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റിന്റെ വേഗം കുറഞ്ഞു. മുംബൈയില്‍ നിന്നും ഗതി മാറി വടക്കു കിഴക്ക് ലക്ഷ്യമാക്കി നീങ്ങുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ മഹാരാഷ്ട്ര തീരംതൊട്ട് ചുഴലിക്കാറ്റിന്റെ വേഗം കുറയുകയായിരുന്നു.

കാറ്റിന്റെ വേഗം കുറഞ്ഞതിനെ തുടര്‍ന്ന് മുംബൈ നഗരത്തിലെ കടകളും മറ്റും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നത്.

ചുഴലിക്കാറ്റ് തീരം തൊട്ടതിന് ശേഷം വടക്കു കിഴക്ക് ലക്ഷ്യമാക്കി നീങ്ങിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മഹാരാഷ്ട്രയിലെ തീരപ്രദേശമായ അലിബോവില്‍ ചുഴലിക്കാറ്റ് എത്തിയത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതുമുതല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ദാമന്‍-ദിയു, ദാദ്രനഗര്‍-ഹവേലി, തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകളും പുനരാരംഭിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here