Categories: India

പിഎം കെയര്‍ സംഭാവന; കണക്കുപരിശോധിക്കാന്‍ എത്തുന്നത് ബിജെപി ബന്ധമുള്ള കമ്പ

ന്യൂഡൽഹി: പിഎം കെയര്‍ സംഭാവന പിരിവിലെ സുതാര്യതയെചൊല്ലിയുള്ള വിവാദം മുറുകിയപ്പോള്‍ കണക്കുപരിശോധിക്കാന്‍ എത്തുന്നത് ബിജെപി ബന്ധമുള്ള കമ്പനി.  പിഎം കെയേഴ്‌സ്‌ ട്രസ്റ്റ്‌ യോഗം ചേർന്ന്‌ ‘സാർക്ക്‌ ആൻഡ്‌ അസോസിയേറ്റ്‌സ്‌’ എന്ന കമ്പനിയെ കണക്കുകൾ പരിശോധിക്കാൻ ചുമതലപ്പെടുത്തി. ബിജെപിയുമായി അടുത്തബന്ധമുള്ള സുനിൽകുമാർ ഗുപ്‌തയാണ്‌ സാർക്ക്‌ സ്ഥാപകൻ.

പിഎം കെയേഴ്‌സിലേക്ക്‌ അഞ്ചുമാസത്തിനുള്ളിൽ 38 പൊതുമേഖലാ സ്ഥാപനങ്ങള്‍ സംഭാവനയായി നൽകിയത്‌ 2,105.38 കോടി രൂപയാണ്  മഹാരത്ന, നവരത്ന സ്ഥാപനങ്ങളും എണ്ണ, വൈദ്യുതി കമ്പനികളും സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട‌ിന്റെ‌ ‌‌(സിഎസ്‌ആർ) ഭൂരിഭാഗവും പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന ചെയ്‌തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഒഎൻജിസി– 300 കോടി, എൻടിപിസി– 250 കോടി, ഇന്ത്യൻ ഓയിൽ– 225 കോടി, പവർ ഫിനാൻസ്‌ കോർപറേഷൻ– 200 കോടി, പവർ ഗ്രിഡ്‌- 200 കോടി, എൻഎംഡിസി- 155 കോടി, ബിപിസിഎൽ- 125 കോടി, എച്ച്‌പിസിഎൽ- 120 കോടി, കോൾ ഇന്ത്യ- 100 കോടി എന്നിങ്ങനെയാണ്‌ നൽകിയത്‌.

എന്നാല്‍ പിഎം കെയേഴ്‌സിലേക്കുവരുന്ന സഹസ്രകോടികൾ എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ വിശദീകരണം ഇതുവരെയില്ല. സംഭാവനകൾ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക്‌ മാറ്റേണ്ടതില്ലെന്ന്‌ സുപ്രീംകോടതി  ഉത്തരവിട്ടിരുന്നു. പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ പ്രകാരം നൽകിയ നിരവധി അപേക്ഷകൾ പ്രധാനമന്ത്രികാര്യാലയം നേരത്തേ തള്ളിയിരുന്നു .  വിവരാവകാശനിയമത്തിലെ 2 ‌‌‌(‌എച്ച്‌) പ്രകാരമുള്ള ‘പൊതു ഉടമസ്ഥതയിലുള്ള’ ഫണ്ട്‌ അല്ലാത്തതിനാൽ വിവരങ്ങൾ നൽകില്ലെന്നാണ്‌ മറുപടി. വ്യക്തികളും സംഘടനകളും സ്വമേധയാ നൽകുന്ന സംഭാവനയായതിനാൽ പരിശോധിക്കാൻ ഇല്ലെന്ന്‌ അറിയിച്ച്‌ സിഎജിയും തടിയൂരി.

എല്ലാത്തരം പരിശോധനകളിൽനിന്നും പിഎം കെയേഴ്‌സിനെമാത്രം എങ്ങനെ ഒഴിവാക്കാനാകുമെന്ന്‌  ‌സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എംപിമാരുടെയും സർക്കാർ ജീവനക്കാരുടെയും വരുമാനത്തിൽനിന്ന്‌ പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന പിരിച്ചിട്ടുണ്ട്‌. എംപിമാരുടെ രണ്ടുവർഷത്തെ പ്രാദേശിക വികസനഫണ്ടും ഈ സ്വകാര്യ ട്രസ്റ്റിലേക്ക്‌ മാറ്റാൻ ഉത്തരവിറക്കിയിട്ടുണ്ട്‌. പിഎം കെയേഴ്‌സിലേക്ക്‌ സംഭാവനകൾ നൽകുന്ന കോർപറേറ്റുകൾക്ക്‌ വൻ നികുതി ഇളവും ഉറപ്പാക്കിയിട്ടുണ്ട്‌. ഈ രീതിയിൽ ഒക്കെ പ്രവർത്തിക്കുന്ന പിഎം കെയേഴ്‌സ്‌ സുതാര്യമെന്ന്‌ എങ്ങനെ വിലയിരുത്താൻ സാധിക്കുമെന്നും യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

സിഎജി ഓഡിറ്റ്‌ ചെയ്യുന്ന ദേശീയ ദുരിത നിവാരണ ഫണ്ട്‌ നിലവിലുള്ളപ്പോൾ പിഎം കെയേഴ്‌സിന്റെ പ്രസക്തി എന്ത്‌‌‌?‌ പിഎം കെയേഴ്‌സിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താൻ വിസമ്മതിക്കുന്നത്‌ എന്തിന്‌‌? ‌കണക്കുകൾ സിഎജി പരിശോധിക്കാത്തത്‌ എന്തുകൊണ്ട്‌? ‌ഇടപാടുകൾ പാർലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി ‌‌‌‌(‌പിഎസി‌‌‌‌‌) പരിശോധിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌‌ ബിജെപി അംഗങ്ങൾ ബഹളം ഉണ്ടാക്കിയത്‌ എന്തിന്‌? തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല‌‌.

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

14 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

16 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

17 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

19 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

1 day ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago