ന്യൂദല്‍ഹി: പി.എം കെയര്‍ ഫണ്ടിനായി മന്ത്രിസഭാ അനുമതി തേടിയിരുന്നില്ലെന്ന് വിവരാവകാശ രേഖ. ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് സമര്‍പ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ഏത് മന്ത്രിസഭായോഗത്തിലാണ് പി.എം കെയര്‍ ഫണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് എന്നായിരുന്നു അഞ്ജലി ചോദിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിസഭയോഗത്തില്‍ ഒരിക്കല്‍ പോലും പി.എം കെയര്‍ ഫണ്ട് അജണ്ടയായിട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി മറുപടി പറഞ്ഞു.
പി.എം കെയര്‍ ഫണ്ടിന് മന്ത്രിസഭാ അനുമതി ഇല്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 28 നാണ് പി.എം കെയര്‍ ഫണ്ട് രൂപീകരിക്കുന്നത്.
കഴിഞ്ഞ ദിവസം പി.എം കെയര്‍ ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എന്‍.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ വിലക്കില്ലെന്നും കോടതി വിലയിരുത്തി.
അതേസമയം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി സ്ഥാപിച്ച ഒരു പ്രത്യേക ഫണ്ടാണ് പി.എം കെയര്‍സ്, അതില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…