മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ചിന്തകനുമായ പി. പരമേശ്വരന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രധാനമന്ത്രി അനുശോചനമറിയിച്ചത്.
‘ഭാരത മാതാവിന്റെ അഭിമാനിതനും സമർപ്പിതനുമായ മകനായിരുന്നു ശ്രീ പി.പരമേശ്വരൻ. ഭാരതത്തിന്റെ സാംസ്കാരിക ഉണർവും ആത്മീയ പുനരുജ്ജീവനവും ദരിദ്രരിൽ ദരിദ്രരെ സേവിക്കുന്നതിലും അർപ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വർജിയുടെ ചിന്തകൾ സമൃദ്ധവും അദ്ദേഹത്തിന്റെ രചനകൾ വിശിഷ്‌ടവുമായിരുന്നു. അദ്ദേഹം അജയ്യനായയിരുന്നു’ -പ്രധാനമന്ത്രി കുറിച്ചു.
ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് പി. പരമേശ്വരന്‍ അന്തരിച്ചത്. സംസ്കാരം ഇന്ന് (09022020) വൈകുന്നേരം 5 ന് സ്വദേശമായ ചേര്‍ത്തല മുഹമ്മയിൽ. രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ പ്രാന്തകാര്യാലയത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടത്തും.
മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…
കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…