gnn24x7

പി. പരമേശ്വരന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
220
gnn24x7

മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ചിന്തകനുമായ പി. പരമേശ്വരന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പ്രധാനമന്ത്രി അനുശോചനമറിയിച്ചത്. 

‘ഭാരത മാതാവിന്റെ അഭിമാനിതനും സമർപ്പിതനുമായ മകനായിരുന്നു ശ്രീ പി.പരമേശ്വരൻ. ഭാരതത്തിന്റെ സാംസ്കാരിക ഉണർവും ആത്മീയ പുനരുജ്ജീവനവും ദരിദ്രരിൽ ദരിദ്രരെ സേവിക്കുന്നതിലും അർപ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വർജിയുടെ ചിന്തകൾ സമൃദ്ധവും അദ്ദേഹത്തിന്റെ രചനകൾ വിശിഷ്‌ടവുമായിരുന്നു. അദ്ദേഹം അജയ്യനായയിരുന്നു’ -പ്രധാനമന്ത്രി കുറിച്ചു. 

ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് പി. പരമേശ്വരന്‍ അന്തരിച്ചത്. സംസ്കാരം ഇന്ന് (09022020) വൈകുന്നേരം 5 ന് സ്വദേശമായ ചേര്‍ത്തല മുഹമ്മയിൽ. രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ പ്രാന്തകാര്യാലയത്തില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടത്തും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here