താരപദവി ഉറപ്പിക്കാന്‍ കയ്യടി നേടുന്ന മാസ് രംഗങ്ങള്‍ ചെയ്യേണ്ട കാലം കഴിഞ്ഞെന്ന് ഫഹദ് ഫാസില്‍. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ നിലപാടറിയിച്ചത്. താരപദവി തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നും നല്ല നടനാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഫഹദ് പറഞ്ഞു.
തൊണ്ടിമുതലിലും അതിരനിലും കാര്‍ബണിലുമെല്ലാം കഥാപാത്രങ്ങള്‍ തന്നെയാണ് സിനിമയുടെ കരുത്ത് എന്ന് ഫഹദ് പറഞ്ഞു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യുന്നതാണ് തനിക്ക് സന്തോഷമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
ഫഹദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ആണ്. മനുഷ്യരുടെ പലതരം മാനസികാവസ്ഥകളെക്കുറിച്ചാണ് ട്രാന്‍സ് പറയുന്നതെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. വലിയൊരു വിഷയത്തെ ഏറ്റവും ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ട്രാന്‍സിലൂടെയെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ ട്രാന്‍സ് തിയേറ്ററുകളില്‍ എത്തും. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ബാസി, ജിനു ജോസഫ്, ഗൗതം വാസുദേവ് മേനോന്‍, ശ്രിന്ദ, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ് തുടങ്ങി നീണ്ട താര നിര ചിത്രത്തിലുണ്ട്.
പുതുമുഖ തിരക്കഥാകൃത്തായ വിന്‍സെന്റെ വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംയോജനം നിര്‍വഹിച്ചിരിക്കുന്നത്.