ലഡാക്ക്: ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യയുടെ ശക്തി എന്താണെന്ന് ലോകത്തിനറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തന്റെ പ്രതീകമാണെന്നും രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗത്തിനും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ജവാന്‍മരുടെ കൈകളില്‍ രാജ്യം സുക്ഷിതമാണെന്നും സൈനികരുടെ ധൈര്യം മലമുകളിലേക്കാള്‍ ഉയരത്തിലാണെന്നും പറഞ്ഞു.
ഗല്‍വാനില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി ആദാരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
മുന്‍കൂട്ടിയുള്ള ഒരറിയിപ്പും നല്‍കാതെയായിരുന്നു പ്രധാനമന്ത്രി ലഡാക്കിലേക്ക് പോയത്. സംയുക്ത സൈനിക മേധാവിയും കരസേനാ മേധാവിയും പ്രധാനമന്ത്രിക്കൊപ്പം ലഡാക്കിലേക്ക് പോയിരുന്നു.
ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്‍ശന്‍ വിവരം പുറത്തുവിട്ടത്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…