ന്യൂദല്‍ഹി: ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉല്‍പാദിപ്പാന്‍ താല്‍പര്യപ്പെടുന്നതായി അറിയിച്ച് വാക്‌സിന്‍ നിര്‍മാണത്തിനായി ഫണ്ടിംഗ് നല്‍കിയ റഷ്യയുടെ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ.
ഇന്ത്യ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സി.ഇ.ഒ കിറില്‍ ദിമിത്രിവ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായും നിര്‍മാണ കമ്പനികളുമായും ഞങ്ങള്‍ക്ക് വലിയ സഹകരണമുണ്ട്. അവര്‍ ഞങ്ങളുടെ ടെക്‌നോളജി മനസ്സിലാക്കുന്നു,’ അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.
‘തങ്ങളുടെ രാജ്യത്ത് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ തയ്യാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം ഞങ്ങള്‍ കണ്ടു. ഇന്ത്യ ഇതിനകം തന്നെ വാക്‌സിന്‍ മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുന്‍ നിര കമ്പനികളും ഇന്ത്യയില്‍ നിലവിലുണ്ട്. അതിനാല്‍ ഇന്ത്യയില്‍ സ്പുട്‌നിക് വി ഉല്‍പാദിപ്പിക്കാന്‍ മോസ്‌കോ താല്‍പര്യപ്പെടുന്നു’ റഷ്യന്‍ ഡയരക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ പറഞ്ഞു.
ഒപ്പം സ്പുട്‌നിക് വി മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്താന്‍ തല്‍പരരാണെന്നും ഇദ്ദേഹം പറഞ്ഞു. ആഗസ്റ്റ് മാസം ആദ്യമാണ് കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ അറിയിച്ചത്. വാക്‌സിന്റെ സുരക്ഷിതത്വവും ഫലവും വ്യക്തമാക്കുന്ന നിര്‍ണായക ടെസ്റ്റുകള്‍ നടത്താതെയാണ് റഷ്യയുടെ വാദമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. റഷ്യയുടെ കൊവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…