Categories: India

തനിക്കെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ അത്യധികം വേദനയുണ്ടെന്ന് സച്ചിൻ പൈലറ്റ്

തനിക്കെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ അത്യധികം വേദനയുണ്ടെന്ന് സച്ചിൻ പൈലറ്റ്. ബിജെപിയിലേക്ക് കൂടുമാറാൻ സച്ചിൻ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഒരു കോൺഗ്രസ് എംഎൽഎ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കുന്നതിനായാണ് ഇത്തരമൊരു വാഗ്ദാനം സംസ്ഥാനത്തെ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ മുന്നോട്ട് വച്ചതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്‍റെ പ്രതികരണം.

‘ഇത്തരത്തിൽ അടിസ്ഥാനരഹിതവും ഖേദകരവുമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കപ്പെടുന്നതിൽ സങ്കടമുണ്ട്. പക്ഷെ ഒട്ടും ആശ്ചര്യമില്ല’ എന്നായിരുന്നു പ്രതികരണം. ഇത്തരം ആരോപണം ഉന്നയിച്ച എംഎൽഎക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സച്ചിൻ പൈലറ്റ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. തന്നെ അപകീർത്തിപ്പെടുത്തുന്നതിനും സംസ്ഥാന നേതൃത്വത്തിനെതിരെ താൻ ഉന്നയിച്ച തീർത്തും ന്യായമായ ആശങ്കകളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുമായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

‘എന്‍റെ വിശ്വാസ്യത തകർക്കാനും അപകീർത്തിപ്പെടുത്താനും ലക്ഷ്യം വച്ചുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമങ്ങൾ.. എനിക്കെതിരെ ആരോപണം ഉന്നയിച്ച എംഎൽഎയ്ക്കെതിരെ ഉചിതവും കർശനവുമായ നിയമ നടപടികൾ സ്വീകരിക്കും.. എന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള പല ആരോപണങ്ങളും ഇനിയും ഉയരുമെന്ന് എനിക്കുറപ്പാണ്.. പക്ഷെ ഞാൻ എന്‍റെ വിശ്വാസങ്ങളിലും ബോധ്യങ്ങളിലും ഉറച്ചു നില്‍ക്കും’ പൈലറ്റ് വ്യക്തമാക്കി.

കോൺഗ്രസ് എംഎൽഎ ഗിരിരാജ് സിംഗ് മലിംഗയാണ് സച്ചിനെതിരെ കോഴ ആരോപണങ്ങൾ ഉന്നയിച്ചത്. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് പൈലറ്റിന്‍റെ വസതിയിൽ നടന്ന ചർച്ചയിലാണ് പണം വാഗ്ദാനം ചെയ്തതെന്നായിരുന്നു ആരോപണം. എത്ര രൂപയാണ് വാഗ്ദാനം നൽകിയതെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ആവശ്യം താൻ നിരസിച്ചുവെന്നാണ് മലിംഗ അറിയിച്ചത്.

Newsdesk

Recent Posts

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 hour ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

4 hours ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

5 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

11 hours ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

1 day ago

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വ്യാപകമാകുന്നു, +44 ആരംഭിക്കുന്ന അജ്ഞാത കോളുകൾക്ക് മറുപടി നൽകരുതെന്ന് മുന്നറിയിപ്പ്

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…

1 day ago