ജയ്പൂർ: ബി.ജെ.പിയിൽ ചേരില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും വ്യക്തമാക്കി സച്ചിൻ പൈലറ്റ്.
താൻ ബി.ജെ.പിയിൽ ചേരുമെന്ന രീതിയിലുള്ള പ്രചാരണം ഗാന്ധികുടുംബത്തിനുമുന്നിൽ തന്നെ അപകീർത്തിപ്പെടുത്താനാണെന്നും സചിൻ ആരോപിച്ചു.
ഞാനിപ്പോഴും കോൺഗ്രസുകാരനാണ്. അടുത്തഘട്ടം എന്താണെന്ന് എന്നെ പിന്തുണക്കുന്നവരുമായി കൂടിച്ചേർന്ന് ആലോചിക്കും.
ഒന്നുകൂടി വ്യക്തമായി പറയുന്നു. ഞാൻ ബി.ജെ.പിയിൽ ചേരില്ല. ജനങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് മാത്രം ഈ നിമിഷത്തിൽ പറയുന്നു. ഒരു ബി.ജെ.പി നേതാവിനെയും ഞാൻ കണ്ടില്ല. കഴിഞ്ഞ ആറുമാസത്തിനിടെ സിന്ധ്യയെ കണ്ടിട്ടില്ല. മാഥൂറിനെയോ മറ്റാരെയെങ്കിലുമോ ഞാൻ സന്ദർശിച്ചിട്ടില്ല.
മുഖ്യമന്ത്രിസ്ഥാനമോ കൂടെയുള്ളവർക്കക് മന്ത്രിസ്ഥാനമോ ഞാൻ ആവശ്യപ്പെടുന്നില്ല. എനിക്ക് വേണ്ടത് മാന്യമായ അന്തരീക്ഷവും ഉറപ്പുനൽകിയ തുല്യപ്രാതിനിധ്യവുമാണ്. ഞാൻ ആവർത്തിക്കുന്നു. ഇത് അധികാരത്തിനോ പദവിക്കോ വേണ്ടിയല്ല. ഇത് അന്തസ്സിനും പ്രവർത്തിക്കാനുള്ള സ്വാതന്ത്രിനുമുള്ളതാണ്.
അധികാരവും ജോലിയും തുല്യമായി പങ്കിടണമെന്ന് രാഹുൽ അശോക് ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം എന്നെ ഒതുക്കുകയും നാണംകെടുത്തുകയായിരുന്നുവെന്നും സച്ചിൻ തുറന്നടിച്ചിരുന്നു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…