ന്യൂദല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ബി.ഐക്കെതിരെ സുപ്രീംകോടതി. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല ഒരു സാമ്പത്തിക വശവും എന്നാണ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞത്.
മൊറട്ടോറിയം കാലഘട്ടത്തില്‍ പലിശ ഒഴിവാക്കുന്നതിനെതിരെ ആര്‍.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.
പലിശ ഒഴിവാക്കിയാല്‍ രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍.ബി.ഐ പറഞ്ഞിരുന്നു.
ഇത് ബാങ്കുകളെ സാമ്പത്തികമായി തളര്‍ത്തുമെന്ന് ബാങ്ക് പറഞ്ഞിരുന്നു. മൊറോട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗജേന്ദ്ര ശര്‍മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലയളവില്‍ പലിശയീടാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
ലോക്ക് ഡൗണിനെത്തുടര്‍ന്ന് നേരത്തെ മൂന്ന് മാസവും ശേഷം ആഗസ്റ്റ് 31 വരെയും വായ്പാ തിരിച്ചടവിന് ആര്‍.ബി.ഐ സമയം നീട്ടി നല്‍കിയിരുന്നു.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…