gnn24x7

മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ബി.ഐക്കെതിരെ സുപ്രീംകോടതി

0
168
gnn24x7

ന്യൂദല്‍ഹി: മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ബി.ഐക്കെതിരെ സുപ്രീംകോടതി. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല  ഒരു സാമ്പത്തിക വശവും എന്നാണ് കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി പറഞ്ഞത്.

മൊറട്ടോറിയം കാലഘട്ടത്തില്‍ പലിശ ഒഴിവാക്കുന്നതിനെതിരെ ആര്‍.ബി.ഐ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.

പലിശ ഒഴിവാക്കിയാല്‍ രണ്ട് ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍.ബി.ഐ പറഞ്ഞിരുന്നു.
ഇത് ബാങ്കുകളെ സാമ്പത്തികമായി തളര്‍ത്തുമെന്ന് ബാങ്ക് പറഞ്ഞിരുന്നു. മൊറോട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗജേന്ദ്ര ശര്‍മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലയളവില്‍ പലിശയീടാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് നേരത്തെ മൂന്ന് മാസവും ശേഷം ആഗസ്റ്റ് 31 വരെയും വായ്പാ തിരിച്ചടവിന് ആര്‍.ബി.ഐ സമയം നീട്ടി നല്‍കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here