gnn24x7

റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി

0
182
gnn24x7

ന്യൂഡല്‍ഹി: റിയാദിൽ നിന്ന് നഴ്സുമാർക്കായുള്ള പ്രത്യേക വിമാനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.

2020 ജൂൺ 7 ന് ആദ്യ വിമാനം റിയാദില്‍ നിന്നും പുറപ്പെടും.

170 ലധികം വരുന്ന യാത്രക്കാരിൽ 50 ലധികം പേര്‍  ഗർഭിണികളാണ്. 18 ഓളം നവജാത ശിശുക്കളും യാത്രക്കാരില്‍ ഉണ്ട്.

ഒരു വയസിൽ താഴെയുള്ള 18 ഓളം കുട്ടികൾക്ക് സൗജന്യ യാത്രയനുവദിക്കും.

യാത്രാക്കാരെ തിരഞ്ഞെടുക്കുന്നത് ആരോഗ്യ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ്.

UNA മുഖാന്തിരം യാത്രാനുമതിക്കായി കോടതിയെ സമീപിച്ച മുഴുവൻ ഗർഭിണികളായ നഴ്സുമാർക്കും യാത്രാവസരം ലഭിക്കും

രണ്ടാമത്തെ ചാർട്ടേർഡ് വിമാനം ജൂൺ 9 ന് പുറപ്പെടും.

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനായി നഴ്സുമാരുടെ സംഘടനയായ UNA നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നാണ്‌ ചാർട്ടേർഡ് വിമാനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി 
നല്‍കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here