ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി. ഇസ്‌ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് അംഗങ്ങളെയാണ് കാണാതായത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് 31 ന് പാക്കിസ്ഥാന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ മടക്കിയയക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ വലിയ രീതിയില്‍ ഉപദ്രവിക്കുന്നുവെന്ന റിപ്പോര്‍ട്ടോകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ഇന്ന് രാവിലെയാണ് ഔദ്യോഗിക ജോലിയുടെ ഭാഗമായി പുറത്തുപോയ ഉദ്യോഗസ്ഥരെ കാണാനില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. രണ്ട് മണിക്കൂറായി ഇവര്‍ എവിടെയാണെന്ന് വ്യക്തതയില്ല.
പാക് രസഹ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന സൂചനകളുമുണ്ട്. മെയ് 31 ന് തരൂര്‍ബാഗിലെ ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ സൈനിക നടപടികളെ കുറിച്ചുള്ള രഹസ്യം ചോര്‍ത്തുന്നതിനിടെയാണ് ദല്‍ഹി സ്‌പെഷ്യല്‍ സെല്‍ പാക് ചാരന്‍മാരെ കസ്റ്റഡിയിലെടുത്തതാണെന്നാണ് റിപ്പോര്‍ട്ട്.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…