gnn24x7

പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി

0
267
gnn24x7

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായി. ഇസ്‌ലാമാബാദ് ഹൈക്കമ്മീഷനിലെ രണ്ട് അംഗങ്ങളെയാണ് കാണാതായത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ് 31 ന് പാക്കിസ്ഥാന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ ഇന്ത്യ ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ മടക്കിയയക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരെ പാക്കിസ്ഥാന്‍ വലിയ രീതിയില്‍ ഉപദ്രവിക്കുന്നുവെന്ന റിപ്പോര്‍ട്ടോകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ഇന്ന് രാവിലെയാണ് ഔദ്യോഗിക ജോലിയുടെ ഭാഗമായി പുറത്തുപോയ ഉദ്യോഗസ്ഥരെ കാണാനില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. രണ്ട് മണിക്കൂറായി ഇവര്‍ എവിടെയാണെന്ന് വ്യക്തതയില്ല.

പാക് രസഹ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്ന സൂചനകളുമുണ്ട്. മെയ് 31 ന് തരൂര്‍ബാഗിലെ ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ സൈനിക നടപടികളെ കുറിച്ചുള്ള രഹസ്യം ചോര്‍ത്തുന്നതിനിടെയാണ് ദല്‍ഹി സ്‌പെഷ്യല്‍ സെല്‍ പാക് ചാരന്‍മാരെ കസ്റ്റഡിയിലെടുത്തതാണെന്നാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here