Categories: India

രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ട ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ട ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പൊതുചടങ്ങുകളില്‍ ഇതോടെ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാനാകും. സാമൂഹിക, അക്കാദമിക, കായിക, വിനോദ, സാംസ്കാരിക, മത, രാഷ്ട്രീയ ചടങ്ങുകള്‍ക്കാണ് അനുമതി. മാസ്ക്, സാമൂഹിക അകലം, തെര്‍മ്മല്‍ സ്ക്കാനിംഗ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. വിവാഹ ചടങ്ങുകള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും 100 പേരെ പങ്കെടുപ്പിക്കാവുന്നതാണ്.

ഒന്‍പത് മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികളും 50% അധ്യാപക-അനധ്യാപകര്‍ക്ക് സ്കൂളിലെത്താം. എന്നാല്‍, കണ്ടയ്ന്‍മെന്‍റ് സോണിലുള്ള സ്കൂളികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇന്ന് മുതല്‍ ഭാഗികമായി സ്കൂളുകള്‍ തുറക്കുമെന്ന നിലപാടിലാണ് പല സംസ്ഥാനങ്ങളും. കേരളത്തില്‍ അതേസമയം സ്കൂളുകള്‍ അടഞ്ഞുതന്നെ കിടക്കും. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കാനാകും.

കേരളത്തിനു പുറമേ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഗുജറാത്ത്‌ സംസ്ഥാനങ്ങളും സ്കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന നിലപാടിലാണ്. അതേസമയം, ആന്ധ്ര, ആസം, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ഓപ്പണ്‍ എയര്‍ തീയേറ്ററുകള്‍ക്ക് ഇന്ന് മുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ട്.  എന്നാല്‍, സിനിമാ തീയറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവ തുറക്കില്ല. 

അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്‍റീന്‍ ഇളവുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. നിലവില്‍ 14 ദിവസമാണ് ക്വാറന്‍റീന്‍ കാലാവധി. ഇത് ഏഴായി കുറയ്ക്കണമെന്നാണ് നിര്‍ദേശം അശാസ്ത്രീയമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ക്വാറന്‍റീന്‍ 7 ദിവസമാക്കിയാല്‍ COVID 19 പരിശോധന നിര്‍ബന്ധമാക്കും. അത് പ്രയോഗികമല്ലാത്തതിനാല്‍ 10 ദിവസം ക്വാറന്‍റീന്‍ എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.

Newsdesk

Recent Posts

അയർലണ്ടിൽ മോർട്ട്ഗേജ് അനുമതികളിൽ വൻ വർധന; ഒക്ടോബറിൽ അംഗീകരിച്ചത് €1.7 ബില്യൺ

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ ശക്തമായ വളർച്ച തുടരുന്നു. 2026 ഒക്ടോബറിൽ രാജ്യത്തെ ബാങ്കുകൾ 5,265 മോർട്ട്ഗേജുകൾക്കാണ് അനുമതി നൽകിയത്. ഇവയുടെ…

13 hours ago

തിരുവനന്തപുരത്ത് അഗോറ 26-നും സ്വസ്തി ഫൗണ്ടേഷനും ആവേശകരമായ തുടക്കം; കേക്ക് മിക്സിംഗിൽ പങ്കുചേർന്ന് ശശി തരൂരും ഡോ.എം.വി.പിള്ളയും ഡോ.കൃഷ്ണ കിഷോറും

​തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ആശയങ്ങളുടെ മഹാസംഗമമായ 'അഗോറ '26' (AGORA '26) വേദിയിലും പ്രമുഖ ക്യാൻസർ പ്രതിരോധ ബോധവൽക്കരണ…

15 hours ago

മുത്തശ്ശീമുത്തശ്ശന്മാരെ മോശക്കാരാക്കി ചിത്രീകരിച്ചെന്ന് ആരോപണം; ‘We-Consent’ ബോധവൽക്കരണ പരസ്യം പിൻവലിച്ചു

കൊച്ചുമക്കളെ കെട്ടിപ്പിടിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാരെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് പിൻവലിച്ച പരസ്യത്തിനെതിരെ അയർലണ്ടിൽ വീണ്ടും പ്രതിഷേധം. പരസ്യത്തിലെ മുതിർന്നവരുടെ മുഖഭാവങ്ങളും…

15 hours ago

ചൈൽഡ്കെയർ ഫണ്ടിൽ ക്രമക്കേട്: €2.6 മില്യൺ തിരിച്ചടച്ചു, ഫണ്ടിന്റെ വിനിയോഗത്തിൽ Garda അന്വേഷണം

അയർലണ്ടിലെ ശിശുപരിചരണ മേഖലയ്ക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ദുരുപയോഗം ചെയ്തെന്ന സംശയത്തിൽ അന്വേഷണം. അർഹതപ്പെട്ടതിലധികം സർക്കാർ ഫണ്ട് കൈപ്പറ്റിയെന്ന…

17 hours ago

ഡബ്ലിനിൽ ഈ വാരാന്ത്യം പൊതുഗതാഗതം താറുമാറാകും; Luas, DART സർവീസുകളിൽ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് ഡബ്ലിനിലെ പൊതുഗതാഗത സംവിധാനത്തിൽ ഈ വാരാന്ത്യം വലിയ തടസ്സങ്ങൾ നേരിടും. നവംബർ 28, 29 തീയതികളിൽ…

2 days ago

വയനാട് ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി DMA

21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട്…

2 days ago