മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ ഇന്ത്യയിൽ. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ, സൗത്ത് കൊറിയ എന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷം ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദർശത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ന്യൂ ഡൽഹിയിൽ എത്തിയത്.
ഇന്ത്യ – യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇന്തോ – പസഫിക് മേഖലയിൽ സഹകരണം വര്‍ധിപ്പിക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. തീവ്രവാദ ഭീഷണിയും അഫ്ഗാനിസ്ഥാനിലെ അധികാര കൈമാറ്റവും ചര്‍ച്ചയിൽ പ്രധാന വിഷയങ്ങളാകുമെന്നും, കൂടാതെ ഇന്ത്യൻ സൈന്യത്തിനായി യുഎസിൽ നിന്ന് 30 മള്‍ട്ടി മിഷൻ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാര്‍ ഈ സന്ദര്‍ശനത്തിനിടെ ഉറപ്പാകുമെന്നുമാണ് റിപ്പോർട്ട്.
അതേസമയം ഇന്ത്യ – യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇന്തോ – പസഫിക് മേഖലയിൽ സഹകരണം വര്‍ധിപ്പിക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെയും കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…