gnn24x7

യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ ഇന്ത്യയിൽ

0
147
gnn24x7

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിൻ ഇന്ത്യയിൽ. ഇന്ത്യയിൽ എത്തിയ ഓസ്റ്റിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജപ്പാൻ, സൗത്ത് കൊറിയ എന്നീ രണ്ട് രാജ്യങ്ങൾ സന്ദർശിച്ചിതിന് ശേഷം ഇന്നലെയാണ് മൂന്ന് ദിവസത്തെ സന്ദർശത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ന്യൂ ഡൽഹിയിൽ എത്തിയത്.

ഇന്ത്യ – യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇന്തോ – പസഫിക് മേഖലയിൽ സഹകരണം വര്‍ധിപ്പിക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. തീവ്രവാദ ഭീഷണിയും അഫ്ഗാനിസ്ഥാനിലെ അധികാര കൈമാറ്റവും ചര്‍ച്ചയിൽ പ്രധാന വിഷയങ്ങളാകുമെന്നും, കൂടാതെ ഇന്ത്യൻ സൈന്യത്തിനായി യുഎസിൽ നിന്ന് 30 മള്‍ട്ടി മിഷൻ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാര്‍ ഈ സന്ദര്‍ശനത്തിനിടെ ഉറപ്പാകുമെന്നുമാണ് റിപ്പോർട്ട്.

അതേസമയം ഇന്ത്യ – യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇന്തോ – പസഫിക് മേഖലയിൽ സഹകരണം വര്‍ധിപ്പിക്കാനുമാണ് യുഎസ് ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രതിരോധമന്ത്രി രാജ്നാഥ് സിങിനെയും കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here