gnn24x7

ജനിച്ച കുഞ്ഞിന്റെ രക്തസാമ്പിളിൽ SARS-CoV-2 വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം

0
137
gnn24x7

ന്യൂയോർക്ക്: രക്തത്തിൽ കൊറോണ വൈറസ് നോവലിനെതിരെ ആന്റിബോഡികളുള്ള ഒരു കുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് ദിവസങ്ങൾക്കു മുൻപ് മാതാവ് കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. കുഞ്ഞു ജനിച്ചയുടനെ എടുത്ത രക്തസാമ്പിളിൽ SARS-CoV-2 വൈറസിനെതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ന്യൂയോർക്കിലാണ് ഈ ചരിത്ര സംഭവം നടന്നിരിക്കുന്നത്.

സാധാരണ 28 ദിവസത്തെ വാക്സിനേഷൻ പ്രോട്ടോക്കോൾ ടൈംലൈൻ അനുസരിച്ച് കുഞ്ഞിന് മുലയൂട്ടുന്ന സ്ത്രീക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ലഭിച്ചുവെന്ന് ഡോക്ടർമാർ കുറിച്ചു. കുഞ്ഞ് ആരോഗ്യവതിയാണെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം വേണ്ടതാണെന്നും ഡോക്ടർമാർ അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ് നൽകിയ അമ്മമാരിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ആന്റിബോഡി പ്രതികരണം കണക്കാക്കാൻ കൂടുതൽ ദീർഘകാല പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here