ലഖ്‌നൗ: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയെ അറസ്റ്റു ചെയ്തു. ഉജ്ജയിനില്‍ വെച്ചാണ് പൊലീസ് ദുബെയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അറസ്റ്റ് വിവരം ഔദ്യോഗികകമായി പുറത്തുവിട്ടിട്ടില്ല.
ദുബെയുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ന് കൊല്ലപ്പെട്ടിരുന്നു.
വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമര്‍ ദുബെയും ഹാമിര്‍പുരില്‍വെച്ച് ഇന്നലെ രാവിലെ നടന്ന എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
വികാസ് ദുബെ തലനാരിഴയ്ക്ക് ഇന്നലെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വികാസ് ദുബെയെ പിടിച്ചു തരുന്നവര്‍ക്ക് യു.പി പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കാണ്‍പൂര്‍ ആക്രമണത്തിന് പിന്നാലെ യു.പി പൊലീസ് തയ്യാറാക്കിയ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ഒന്നാമതുള്ള പേരാണ് വികാസ് ദുബെ.
വികാസിന്റെ സുഹൃത്ത് അമര്‍ ദുബെയെ കണ്ടെത്തിത്തരുന്നവര്‍ക്ക് പൊലീസ് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
വികാസ് ദുബെയുമായുള്ള ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി എസ്.പിയടക്കം എട്ട് പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആക്രമണത്തില്‍ പ്രധാനിയായ വികാസ് ദുബെയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായിരുന്നില്ല.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…