ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ വിപ്രോ ഏറ്റെടുത്തു. ജൂലൈയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 169 കോടി രൂപയ്ക്കുള്ള ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി ബംഗളൂരു ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി അറിയിച്ചു.ഈ ഏറ്റെടുക്കലോടെ ബ്രസീലിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ വിപ്രോയ്ക്ക് പ്രവര്‍ത്തനം സാധ്യമാകും.
ഇവിയയുടെ പ്രധാന ഇടപാടുകാരെല്ലാം ബ്രസീലില്‍ തന്നെയാണ്. ഇവിയയുടെ പ്രാദേശികമായ പ്രവര്‍ത്തന മികവും ദീര്‍ഘകാല ബന്ധങ്ങളും വിപ്രോയ്ക്ക് ബ്രസീലില്‍ ചുവടുറപ്പിക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞയാഴ്ചയാണ് വിപ്രോ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇത് സംബന്ധിച്ച രേഖകള്‍ കമ്പനി സമര്‍പ്പിച്ചു. 2019 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് ആകെ 722 ജീവനക്കാരാണ് ഇവിയയ്ക്ക് ഉണ്ടായിരുന്നത്. 13.5 ദശലക്ഷം ഡോളറായിരുന്നു 2019 കലണ്ടര്‍ വര്‍ഷത്തിലെ വരുമാനം.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…