ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ വിപ്രോ ഏറ്റെടുത്തു

0
299
adpost

ബ്രസീലിയന്‍ ഐടി കമ്പനി ഇവിയ സെര്‍വിയോസ് ദി ഇന്‍ഫോര്‍മിറ്റിക ലിമിറ്റഡിനെ വിപ്രോ ഏറ്റെടുത്തു. ജൂലൈയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 169 കോടി രൂപയ്ക്കുള്ള ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി ബംഗളൂരു ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനി അറിയിച്ചു.ഈ ഏറ്റെടുക്കലോടെ ബ്രസീലിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ വിപ്രോയ്ക്ക് പ്രവര്‍ത്തനം സാധ്യമാകും.

ഇവിയയുടെ പ്രധാന ഇടപാടുകാരെല്ലാം ബ്രസീലില്‍ തന്നെയാണ്. ഇവിയയുടെ പ്രാദേശികമായ പ്രവര്‍ത്തന മികവും ദീര്‍ഘകാല ബന്ധങ്ങളും വിപ്രോയ്ക്ക് ബ്രസീലില്‍ ചുവടുറപ്പിക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞയാഴ്ചയാണ് വിപ്രോ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇത് സംബന്ധിച്ച രേഖകള്‍ കമ്പനി സമര്‍പ്പിച്ചു. 2019 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് ആകെ 722 ജീവനക്കാരാണ് ഇവിയയ്ക്ക് ഉണ്ടായിരുന്നത്. 13.5 ദശലക്ഷം ഡോളറായിരുന്നു 2019 കലണ്ടര്‍ വര്‍ഷത്തിലെ വരുമാനം.

adpost

LEAVE A REPLY

Please enter your comment!
Please enter your name here