gnn24x7

ഗെയിമിംഗ് ആപ്പായ പബ്ജി നിരോധിക്കണമെന്ന് തമിഴ്‌നാട് റവന്യൂ മന്ത്രി ആര്‍.ബി ഉദയകുമാര്‍

0
157
gnn24x7

ചെന്നൈ: ഗെയിമിംഗ് ആപ്പായ പബ്ജി നിരോധിക്കണമെന്ന് തമിഴ്‌നാട് റവന്യൂ മന്ത്രി ആര്‍.ബി ഉദയകുമാര്‍. യുവാക്കളെ വഴിതെറ്റിക്കുന്ന ഗെയിം നിരോധിക്കണമെന്ന് മന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ഒരുപാട് യുവാക്കള്‍ പബ്ജിയില്‍ വീണുപോയിട്ടുണ്ട്. പബ്ജി നിര്‍ബന്ധമായും നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’, മന്ത്രി പറഞ്ഞു.

നേരത്തെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ പബ്ജിയും നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. സൗത്ത് കൊറിയന്‍ കമ്പനി നിര്‍മിച്ച പബ്ജിയുടെ കൂടുതല്‍ നിക്ഷേപവും ചൈനീസ് കമ്പനിയായ ടെന്‍സെന്റിലാണ്.

ടിക്ടോക്, ഹലോ തുടങ്ങിയ ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇതിന് പുറമെ ചൈനയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള 250ലേറെ ആപ്പുകളും നിരോധിക്കുന്നത് പരിഗണനയിലാണ്.

ഇതില്‍ പബ്ജിയടക്കമുള്ള വീഡിയോ ഗെയിമും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here