കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപാധിയുമായി ഐഐറ്റി മദ്രാസില്‍ ഇന്‍ക്യൂബേഷനിലുള്ള സ്റ്റാര്‍ട്ടപ്പ് മ്യൂസ് വെയറബ്ള്‍സ്. കൈയിലണിയുന്ന തരത്തിലുള്ള ഉപകരണം വികസിപ്പിക്കുന്നതിനായി 22 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് നീക്കി വെച്ചിരിക്കുന്നത്. ഏകദേശം 3500 രൂപ വിലവരുന്ന റിസ്റ്റ് ബാന്‍ഡ് അടുത്ത മാസത്തോടെ 70 ഓളം രാജ്യങ്ങളില്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
പ്രത്യേക സെന്‍സറുകള്‍ ഉപയോഗിച്ച് താപനില, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ കണ്ടെത്തിയാണ് ഇതിന്റെ പ്രവര്‍ത്തനം. തുടര്‍ച്ചയായി ഇവ നിരീക്ഷിച്ച് കൊവിഡിന്റെ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാനാവുമെന്നാണ് പറയുന്നത്.
ബ്ലൂടൂത്ത് ഉപയോഗിച്ച് മ്യൂസ് ഹെല്‍ത്ത് ആപ്പ് വഴി ഈ ഉപകരണത്തെ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പാക്കാനാവും. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണിലും സെര്‍വറിലും സൂക്ഷിക്കാം.
കണ്ടെയ്ന്റ്‌മെന്റ് മേഖലകളിലുള്ള ആളുകളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാവുന്ന തരത്തിലുള്ള സെന്‍ട്രലൈസ്ഡ് മോണിറ്ററിംഗ് സംവിധാനവും ഇതിലൂടെ ഒരുക്കാനാവും. മാത്രമല്ല, ആരോഗ്യ സേതു ആപ്പിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്റ്‌മെന്റ് സോണുകളിലും പ്രവേശിക്കുമ്പോള്‍ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കാനും ഇതിലൂടെ കഴിയും.
ലക്ഷണങ്ങള്‍ വഷളാകുമ്പോള്‍ ഉപയോക്താവിന് എമര്‍ജന്‍സി അലേര്‍ട്ട് ഇതിലൂടെ ലഭ്യമാകുകയും ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…