gnn24x7

കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള പുതിയ റിസ്റ്റ് ബാന്‍ഡുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്

0
444
gnn24x7

കൊവിഡ് 19 നേരത്തെ കണ്ടെത്തുന്നതിനുള്ള ഉപാധിയുമായി ഐഐറ്റി മദ്രാസില്‍ ഇന്‍ക്യൂബേഷനിലുള്ള സ്റ്റാര്‍ട്ടപ്പ് മ്യൂസ് വെയറബ്ള്‍സ്. കൈയിലണിയുന്ന തരത്തിലുള്ള ഉപകരണം വികസിപ്പിക്കുന്നതിനായി 22 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് നീക്കി വെച്ചിരിക്കുന്നത്. ഏകദേശം 3500 രൂപ വിലവരുന്ന റിസ്റ്റ് ബാന്‍ഡ് അടുത്ത മാസത്തോടെ 70 ഓളം രാജ്യങ്ങളില്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

പ്രത്യേക സെന്‍സറുകള്‍ ഉപയോഗിച്ച് താപനില, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ കണ്ടെത്തിയാണ് ഇതിന്റെ പ്രവര്‍ത്തനം. തുടര്‍ച്ചയായി ഇവ നിരീക്ഷിച്ച് കൊവിഡിന്റെ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാനാവുമെന്നാണ് പറയുന്നത്.
ബ്ലൂടൂത്ത് ഉപയോഗിച്ച് മ്യൂസ് ഹെല്‍ത്ത് ആപ്പ് വഴി ഈ ഉപകരണത്തെ സ്മാര്‍ട്ട് ഫോണുകളുമായി ബന്ധിപ്പാക്കാനാവും. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണിലും സെര്‍വറിലും സൂക്ഷിക്കാം.

കണ്ടെയ്ന്റ്‌മെന്റ് മേഖലകളിലുള്ള ആളുകളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാവുന്ന തരത്തിലുള്ള സെന്‍ട്രലൈസ്ഡ് മോണിറ്ററിംഗ് സംവിധാനവും ഇതിലൂടെ ഒരുക്കാനാവും. മാത്രമല്ല, ആരോഗ്യ സേതു ആപ്പിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്റ്‌മെന്റ് സോണുകളിലും പ്രവേശിക്കുമ്പോള്‍ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കാനും ഇതിലൂടെ കഴിയും.
ലക്ഷണങ്ങള്‍ വഷളാകുമ്പോള്‍ ഉപയോക്താവിന് എമര്‍ജന്‍സി അലേര്‍ട്ട് ഇതിലൂടെ ലഭ്യമാകുകയും ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here