International

തുർക്കി ഭൂകമ്പം; 65 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന കുട്ടിയെ ജീവനോടെ രക്ഷപെടുത്തി

ഇസ്താംബുൾ: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, 3 വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ ഈജിയൻ തീരത്തെ പിടിച്ചുകുലുക്കിയത്. 65 മണിക്കൂറിനുശേഷം തിങ്കളാഴ്ച എലിഫ് എന്ന പെൺകുട്ടിയെ കെട്ടിട അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തതായി തുർക്കിയുടെ ദുരന്ത, അടിയന്തര മാനേജ്മെന്റ് അതോറിറ്റി (AFAD) ട്വിറ്ററിൽ അറിയിച്ചു.

3 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഗുരുതരമായ ഒടിവുകളോ മസിലുകൾക്ക് പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ അമ്മയെയും മറ്റ് രണ്ട് പേരെയും നേരത്തെ രക്ഷപ്പെടുത്തിയതായി തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു. മറ്റൊരു സഹോദരനെ രക്ഷപ്പെടുത്തിയെങ്കിലും ആ കുട്ടി വൈകാതെ മരിച്ചു.

58 മണിക്കൂറിലധികം തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ 14 കാരിയായ ഇഡിൽ സിറിൻ എന്ന കുട്ടിയേയും രക്ഷപ്പെടുത്തിയതായി തുർക്കിയുടെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. (എഎഫ്എഡി) അറിയിച്ചു.

ഭൂചലനത്തിൽ 91 പേർമരിക്കുകയും, 994 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Newsdesk

Recent Posts

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

3 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

4 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

20 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

22 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

23 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

24 hours ago