ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച ശക്തമായ ഭൂകമ്പം ഉണ്ടാവുകയും തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റുകയും 35 പേർ മരിക്കുകയും ചെയ്തു. പുലർച്ചെ 1 30 നാണ് നാടിനെ നടുക്കിയ ഭൂകമ്പം ഉണ്ടായത് . റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പതിനായിരക്കണക്കിന് പേരുടെ വീടുകള്‍ക്ക് നാശനഷ്ടങ്ങൾക്ക് ഇടയാക്കി. ഇതേതുടർന്ന് അൻപതിനായിരത്തോളം വരുന്ന ആളുകൾ ഭയന്ന് അവരവരുടെ വീടുകൾ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
പ്രകൃതി ദുരന്ത നിവാരണ വിഭാഗം പരിസര പ്രദേശങ്ങളിൽ ശക്തമായ സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഒന്നും നൽകിയില്ലെങ്കിലും അടുത്ത ദിവസങ്ങളിൽ വീണ്ടും ഭൂചലനം ഉണ്ടായാൽ സുനാമിക്ക് സാധ്യത ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. ജക്കാർത്തയ്ക്ക് അടുത്ത മജെനെ നഗരത്തിലും അതിനോട് അടുത്തുള്ള മുമുജു ജില്ലയിലുമാണ് 35 ഓളം പേർ പേർ ഈ ദുരന്തത്തിൽ മരണപ്പെട്ടത്.
നിരവധി കെട്ടിടങ്ങളും ബിൽഡിംഗുകളും തകർന്നുവീണു. അവശിഷ്ടങ്ങളുടെ ഇടയിൽപെട്ട് 637 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് അധികാരികൾ പറയുന്നത്. 2004 ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഇത്തരത്തിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് രണ്ട് ലക്ഷത്തിലധികം ആളുകൾ മരണപ്പെട്ടിരുന്നു.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…