International

ഭക്ഷ്യ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 43 മരണം

ബംഗ്ലാദേശ് ഭക്ഷ്യ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ 43 പേർ മരിച്ചു. തലസ്ഥാനമായ ധാക്കയ്ക്ക് കിഴക്ക് 25 കിലോമീറ്റർ (15 മൈൽ) കിഴക്കൻ വ്യവസായ പട്ടണമായ റുപ്ഗഞ്ചിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.

43 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ യൂണിറ്റിലെ തീ ഇപ്പോഴും അണക്കാനായിട്ടില്ല. അതേസമയം എത്രപേർ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല.

തീപിടിത്തമുണ്ടായപ്പോൾ ഡസൻ കണക്കിന് ആളുകൾ അകത്തുണ്ടെന്ന് രക്ഷപ്പെട്ട ഫാക്ടറി തൊഴിലാളിയായ മുഹമ്മദ് സൈഫുൽ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ മൃതദേഹങ്ങൾ പുറത്തെത്തിച്ചു. അതേസമയം തീപിടിത്തമുണ്ടായപ്പോള്‍ രക്ഷപ്പെടാനായി കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നും താഴേക്ക് ചാടിയ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

6 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

7 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

10 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago