ചൈനയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കം സാധ്യതയേറുന്നു. രാജ്യത്തെ 33 നദികള്‍ നിലവില്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്.
ഇതിനു മുമ്പ് 1961 ലാണ് ചൈനയില്‍ ഇത്രയും കനത്ത മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ഹളിലാണ് കനത്ത മഴ. 27 പ്രവിശ്യകള്‍ മഴ കാരണ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ചൈനീസ് വാട്ടര്‍ റിസോര്‍സ് ഉപമന്ത്രി തിങ്കളാഴ്ച നല്‍കിയ വിവരമനുസരിച്ച് രാജ്യത്തെ 433 നദികളും കായലുകളും പുഴകളും കരകവിയുന്നുണ്ട്. സാഹചര്യങ്ങള്‍ നിലവില്‍ ഭയാനകമായി തുടരുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ജൂലൈയിലും ഓഗസ്റ്റിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം 141 പേരെ രാജ്യത്ത് നിന്ന് കാണാതായി. 60 ബില്യണ്‍ യുവാനാണ് ഇതുവരെ ഉണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം.
രാജ്യത്തെ ഏറ്റവും വലിയ നദിയായ യാഗ്‌റ്റെസയുടെ തീരപ്രദേശത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊയങ് ലേക്ക് പ്രദേശത്തും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ലധികം വെള്ളപ്പൊക്ക നിരീക്ഷണ സ്റ്റേഷനുകള്‍ ജലപരിധി കടന്നു പോയതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം 1998 ലെ വെശള്ളപ്പൊക്കം ആവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാ വര്‍ഷവും ചൈനയില്‍ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ടെങ്കിലും ഈ വര്‍ഷം ജൂണ്‍ മുതല്‍ കനത്ത മഴയാണ് ചൈനയില്‍ പെയ്തത്.
ഐആർപി (IRP) കാർഡുകൾ പുതുക്കുന്നതിലുണ്ടാകുന്ന അനാവശ്യമായ കാലതാമസത്തിനെതിരെ ക്രാന്തി അയർലണ്ട് ഡബ്ലിൻ ജി എൻ ഐ ബി ഓഫീസിനു മുന്നിൽ…
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…