gnn24x7

ചൈനയില്‍ കനത്ത മഴ; നദികള്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകുന്നു, 1961 നു ശേഷം ഇതാദ്യം

0
180
gnn24x7

ചൈനയില്‍ കനത്ത മഴ മൂലം വെള്ളപ്പൊക്കം സാധ്യതയേറുന്നു. രാജ്യത്തെ 33 നദികള്‍ നിലവില്‍ ക്രമാതീതമായി കരകവിഞ്ഞൊഴുകയാണ്.

ഇതിനു മുമ്പ് 1961 ലാണ് ചൈനയില്‍ ഇത്രയും കനത്ത മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ഹളിലാണ് കനത്ത മഴ. 27 പ്രവിശ്യകള്‍ മഴ കാരണ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

ചൈനീസ് വാട്ടര്‍ റിസോര്‍സ് ഉപമന്ത്രി തിങ്കളാഴ്ച നല്‍കിയ വിവരമനുസരിച്ച് രാജ്യത്തെ 433 നദികളും കായലുകളും പുഴകളും കരകവിയുന്നുണ്ട്. സാഹചര്യങ്ങള്‍ നിലവില്‍ ഭയാനകമായി തുടരുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ജൂലൈയിലും ഓഗസ്റ്റിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായും ഇദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം 141 പേരെ രാജ്യത്ത് നിന്ന് കാണാതായി. 60 ബില്യണ്‍ യുവാനാണ് ഇതുവരെ ഉണ്ടായിരിക്കുന്ന സാമ്പത്തിക നഷ്ടം.

രാജ്യത്തെ ഏറ്റവും വലിയ നദിയായ യാഗ്‌റ്റെസയുടെ തീരപ്രദേശത്ത് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം പൊയങ് ലേക്ക് പ്രദേശത്തും റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 70 ലധികം വെള്ളപ്പൊക്ക നിരീക്ഷണ സ്റ്റേഷനുകള്‍ ജലപരിധി കടന്നു പോയതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം 1998 ലെ വെശള്ളപ്പൊക്കം ആവര്‍ത്തിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാ വര്‍ഷവും ചൈനയില്‍ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ടെങ്കിലും ഈ വര്‍ഷം ജൂണ്‍ മുതല്‍ കനത്ത മഴയാണ് ചൈനയില്‍ പെയ്തത്.

gnn24x7