gnn24x7

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു

0
180
gnn24x7

ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ അഭിഭാഷകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കേസില്‍ ഹാജരാകാത്തിതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം വിചാരണ കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം തീവ്രമേഖലയില്‍ ആയതിനാല്‍ യാത്ര ചെയ്യാനാകില്ലെന്നായിരുന്നു കോടതിയില്‍ ഹാജരാകാതിരുന്നതിന് കാരണമായി ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്.

എന്നാല്‍ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയല്ലെന്ന രേഖകള്‍ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം റദ്ദാക്കിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

അതേസമയം തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്നുമായിരുന്നു ഇയാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 13ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫ്രാങ്കോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here