gnn24x7

കൊറോണ; ഓസ്ട്രിയയില്‍ ഇന്നലെ മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

0
220
gnn24x7

വിയന്ന: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. ഇന്നലെ മാത്രം 114 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ഹോട്ട്സ്പോട്ട് അപ്പർ ഓസ്ട്രിയയാണ്. നിലവിൽ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 18, 897. ഇതുവരെ 708 പേർക്ക് ജീവഹാനി സംഭവിച്ചു. രാജ്യത്തെ രോഗമുക്തി നേടിയവർ 16, 952 പേരാണ്. 83 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലും അതിൽ പത്ത് പേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്.

ഇന്നലെ റിപ്പോർട്ട് ചെയ്ത 114 കേസുകൾ ബുർഗൻ ലാൻസില്‍ ഒന്നും, കാരന്‍റിനില്‍ ഒന്നും, ലോവർ ഓസ്ട്രിയയിൽ എട്ടും ,അപ്പർ ഓസ്ട്രേലിയയിൽ 53 ഉം, സാള്‍സ്ബുര്‍ഗില്‍ 4, സ്റ്റിറിയ ഒന്നും, ടിറോള്‍8 ഉം, വിയന്ന 38 എന്നിങ്ങനെയാണ്. കഴിഞ്ഞ ആഴ്ചകളിൽ വേനല്‍കാലാഅവധി കഴിഞ്ഞു തിരിച്ചുവന്ന 45 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കൊസോവ ,സെർബിയ, ബോസ്നിയ ‌മൊണ്ടിനേഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വർക്കാണ് രോഗബാധ സ്വീകരിച്ചത്.

അവധിയുടെ പശ്ചാത്തലത്തിൽ ധാരാളംപേർ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ അതിർത്തിയിലെ പരിശോധന കർശനമാക്കമെന്ന് അപ്പര്‍ ഓസ്ട്രിയൻ ഗവർണർ തോമസ് സ്റ്റെല്‍സര്‍ ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here