gnn24x7

വേൾഡ് മലയാളി ഫെഡറേഷൻ സ്ഥാപകൻ പ്രിൻസ് പള്ളിക്കുന്നേലിന്‍റെ മകൾ ഗ്രേഷ്മ പള്ളിക്കുന്നേലിന് Kairali Nikethan’s Youth GOLD ICON Award

0
369
gnn24x7

ഓസ്ട്രിയയിലെ കൈരളി നികേതന്റെ ഈ വർഷത്തെ Youth GOLD ICON അവാർഡ് സ്വന്തമാക്കി ഗ്രേഷ്മ പള്ളിക്കുന്നേൽ. വേൾഡ് മലയാളി ഫെഡറേഷൻ, ഓസ്ട്രിയ ആസ്ഥാനമായുള്ള PROSI ഗ്രൂപ്പ്‌ എന്നിവയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന്റെയും, ഷിജി പള്ളിക്കുന്നേലിന്റെയും മകളാണ് ഗ്രേഷ്മ പള്ളിക്കുന്നേൽ. ബിസിനസ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് മേഖലയിലെ പ്രവർത്തന്നങ്ങൾക്കാണ് ഗ്രേഷ്മ പള്ളിക്കുന്നേലിന് അംഗീകാരം ലഭിച്ചത്.

സാമൂഹ്യ പ്രവർത്തന രംഗത്ത് ലോക മലയാളികൾക്ക് മാതൃകയായ പിതാവിന്റെ പാത പിന്തുടരുന്ന ഗ്രേഷ്മയെ തേടി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം എത്തിയിരുന്നു. വിയന്നയിൽ സിവിൽ എഞ്ചിനീയറായ അജിൻ അലക്സ് വിൻസെന്റാണ് ഗ്രീഷ്മയുടെ ഭർത്താവ്. എം.എ. , എം. ബി. യെ. പഠനം പൂർത്തിയാക്കിയ ഗ്രേഷ്മ ഫാമിലി ബിസിനസ്സ് ആയ PROSI ഗ്രൂപ്പിൽ ചേർന്ന് പ്രവർത്തിക്കുകയാണ് ഇപ്പോൾ.

WMF ന് പുറമെ, PROSI ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷന്റെ സ്ഥാപകനുമാണ് ഡോ. പ്രിൻസ് പള്ളിക്കുന്നേൽ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2016 ലാണ് ‘WMF’ – വേൾഡ് മലയാളി ഫെഡറേഷൻ, ഓസ്ട്രിയയിലെ വിയന്നയിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ഏകദേശം 164 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്. ഒരു മലയാളി ഗ്ലോബൽ നെറ്റ്‌വർക്കിംഗ് ഓർഗനൈസേഷനായ ‘ഡബ്ല്യുഎംഎഫ്’, പ്രവർത്തനങ്ങളിലൂടെ ആഗോള അംഗീകാരവും സ്വീകാര്യതയും നേടി കഴിഞ്ഞു.പ്രവാസി മലയാളികളുടെ (NRK) പരാതികൾ പരിഹരിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച നോർക്ക റൂട്ട്‌സിന്റെ അംഗീകാരം നേടിയ സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ.

ലോക മലയാളികൾക്കിടയിൽ സാഹോദര്യവും പരസ്പര പിന്തുണയും ശക്തിപ്പെടുത്തുക, സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനം പ്രോത്സാഹിപ്പിക്കുക, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, പ്രൊഫഷണൽ കരിയർ, വ്യക്തിത്വ വികസനം, സാമൂഹിക അച്ചടക്കം എന്നിവ ലക്ഷ്യമാക്കി ചിട്ടയായ നെറ്റ്‌വർക്കിംഗ് വഴി ആഗോളതലത്തിൽ മലയാളികളെ ഒന്നിപ്പിക്കുക. റസിഡന്റ്‌സ്, നോൺ റെസിഡന്റ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ, ആവശ്യങ്ങളും പ്രശ്‌നങ്ങളും നിരീക്ഷിക്കാനും പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക എന്നിവയാണ് വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തന ലക്ഷ്യങ്ങൾ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7