Categories: International

കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 2600 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്.

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയില്‍  പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 2600 കവിഞ്ഞുവെന്ന് റിപ്പോര്‍ട്ട്.

508 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 77,658 കവിഞ്ഞു. 

കൊറോണ വൈറസ് ബാധയേറ്റ് ഇന്നലെ ഏതാണ്ട് 71 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  വൈറസിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ മാത്രം പുതുതായി 56 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വൈറസ് ബാധയ്ക്ക് ശമനമില്ലാതെ തുടരുന്ന ഈ സാഹചര്യത്തില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെന്റിന്‍റെ വാര്‍ഷിക സമ്മേളനവും നീട്ടിവെച്ചിട്ടുണ്ട്. 

ഇതിനിടയില്‍ ദക്ഷിണ കൊറിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 893 കവിഞ്ഞു. പുതുതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ എട്ടു പേരാണ് കൊറോണമൂലം ഇവിടെ മരണമടഞ്ഞത്.  കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് രോഗം പടരുന്നത്. 

Newsdesk

Recent Posts

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

22 hours ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

1 day ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

1 day ago

സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിനിടെ ഇൽഹാൻ ഒമറിന്റെ അതിഥി അറസ്റ്റിൽ; ജനാധിപത്യത്തിന് ഭീഷണിയെന്ന് ഒമർ

വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…

1 day ago

ഡാലസിൽ കേരള ലിറ്റററി സൊസൈറ്റി സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഡാലസ്: കേരള ലിറ്റററി സൊസൈറ്റി  ഡാലസിന്റെ ഫെബ്രുവരി മാസത്തെ പ്രതിമാസ സാഹിത്യ ചർച്ചയും അംഗങ്ങളുടെ സർഗ്ഗാത്മക സംഗമവും റോലറ്റിൽ വെച്ച്…

1 day ago

70 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

ഫ്ലോറിഡ:1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി…

1 day ago