ന്യൂയോര്ക്ക്: കോവിഡ് ലോകത്തെ മുഴുവന് ഞെട്ടിച്ച് നാശം വിതച്ച് സംഹാര താണ്ഡവം ആടിക്കൊണ്ടിരിക്കുന്ന ഈ സന്ദര്ഭത്തില് മറ്റൊരു മഹാമാരി ലോകത്തെ കീഴടക്കാന് സാധ്യതയെന്ന് ലോകആരോഗ്യ സംഘടന മുന്നറിയിപ്പു നല്കി. ‘ഡിസീസ്-എക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മഹാമാരി കോവിഡിനേക്കാള് പത്തുമടങ്ങ് ശക്തിയുള്ളതും അതിവ്യാപനശേഷിയുള്ളതുമാണ്. ഇതില് എക്സ് എന്ന് പേരിട്ടത് വളരെ ആകസ്മികമായി സംഭവിച്ചു എന്നതിനാലാണ് എന്ന് സംഘടന വെളിപ്പെടുത്തി.
ഈ അസുഖത്തെ ആദ്യം കണ്ടെത്തിയത് ആഫ്രിക്കയിലാണ്. ആഫ്രിക്കയിലെ കോംഗോ റിപ്പബ്ളിക്കിലെ ഇന്ഗെന്ഡെയിലാണ് ആദ്യ രോഗി റിപ്പോര്ട്ട് ചെയ്്തത്. ആദ്യം ഈ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകള് ഒന്നും തന്നെ ഇല്ലായിരുന്നു. കടുത്ത പനിയും രക്തസ്രാവുമായാണ് അയാള് ആശുപത്രിയിലെത്തിച്ചേര്ന്നത്. ഇപ്പോഴും രോഗി സുഖം പ്രാപിച്ചിട്ടില്ലെന്നു മാത്രമല്ല, വളരെ ദയനീയാവസ്ഥയിലാണ് രോഗി ഇപ്പോള് കഴിയുന്നത്. ഡോക്ടര്മാരും ഗവേഷണകരും ഒരുപോലെ ഈ അസുഖത്തെ മനസ്സിലാക്കാന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
1976 ല് ആദ്യമായി എബോള കണ്ടുപിടിച്ച പ്രൊഫസര് ജിന് ജാക്വസ് മുയെംബെ തംഫു ഈ പുതിയ അസുഖമായ ഡിസീസ്-എക്സ് അതിവിനാശകാരിയാണെന്ന് മുന്നറിയിപ്പു നല്കി. തനിക്ക് എബോളയെക്കാള് പേടി തോന്നുന്നു ഈ ഡിസീസ്-എക്സ് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകളാണ് ഇത്തരം വൈറസുകളുടെ ഉറവിടമാകാന് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല് അതിനെപ്പറ്റി വ്യക്തമായ ധാരണകള് ഒന്നും തന്നെ ലഭ്യമായിട്ടില്ല.
വന്യമൃഗങ്ങളില് നിന്നുമാണ് ഈ അസുഖം മനുഷ്യരിലേക്ക് പകര്ന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. കൊറോണയേക്കാള് മാരകമായി ഈ അസുഖം പടരാന് സാധ്യതയുണ്ടെന്നും മരണ നിരക്ക് കൊറോണ വൈറസിനേക്കാള് പത്തു മടങ്ങ് വര്ധിക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ജീവികളുടെ ആവാസവ്യവസ്ഥ തകര്ന്നതും, വന്യജീവി വ്യാപാരങ്ങളും, പ്രകൃതി നശീകരണവുമൊക്കെ ഇതിനുള്ള കാരണമാവാമെന്നും ആരോഗ്യ സംഘടന വെളിപ്പെടുത്തി.
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…