gnn24x7

‘ഡിസീസ്-എക്‌സ് ‘ കോവിഡിനേക്കാള്‍ ഭീകരം – ലോകാരോഗ്യ സംഘടന

0
336
gnn24x7

ന്യൂയോര്‍ക്ക്: കോവിഡ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് നാശം വിതച്ച് സംഹാര താണ്ഡവം ആടിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മറ്റൊരു മഹാമാരി ലോകത്തെ കീഴടക്കാന്‍ സാധ്യതയെന്ന് ലോകആരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. ‘ഡിസീസ്-എക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മഹാമാരി കോവിഡിനേക്കാള്‍ പത്തുമടങ്ങ് ശക്തിയുള്ളതും അതിവ്യാപനശേഷിയുള്ളതുമാണ്. ഇതില്‍ എക്‌സ് എന്ന് പേരിട്ടത് വളരെ ആകസ്മികമായി സംഭവിച്ചു എന്നതിനാലാണ് എന്ന് സംഘടന വെളിപ്പെടുത്തി.

ഈ അസുഖത്തെ ആദ്യം കണ്ടെത്തിയത് ആഫ്രിക്കയിലാണ്. ആഫ്രിക്കയിലെ കോംഗോ റിപ്പബ്‌ളിക്കിലെ ഇന്‍ഗെന്‍ഡെയിലാണ് ആദ്യ രോഗി റിപ്പോര്‍ട്ട് ചെയ്്തത്. ആദ്യം ഈ രോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. കടുത്ത പനിയും രക്തസ്രാവുമായാണ് അയാള്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നത്. ഇപ്പോഴും രോഗി സുഖം പ്രാപിച്ചിട്ടില്ലെന്നു മാത്രമല്ല, വളരെ ദയനീയാവസ്ഥയിലാണ് രോഗി ഇപ്പോള്‍ കഴിയുന്നത്. ഡോക്ടര്‍മാരും ഗവേഷണകരും ഒരുപോലെ ഈ അസുഖത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

1976 ല്‍ ആദ്യമായി എബോള കണ്ടുപിടിച്ച പ്രൊഫസര്‍ ജിന്‍ ജാക്വസ് മുയെംബെ തംഫു ഈ പുതിയ അസുഖമായ ഡിസീസ്-എക്‌സ് അതിവിനാശകാരിയാണെന്ന് മുന്നറിയിപ്പു നല്‍കി. തനിക്ക് എബോളയെക്കാള്‍ പേടി തോന്നുന്നു ഈ ഡിസീസ്-എക്‌സ് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകളാണ് ഇത്തരം വൈറസുകളുടെ ഉറവിടമാകാന്‍ സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അതിനെപ്പറ്റി വ്യക്തമായ ധാരണകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

വന്യമൃഗങ്ങളില്‍ നിന്നുമാണ് ഈ അസുഖം മനുഷ്യരിലേക്ക് പകര്‍ന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. കൊറോണയേക്കാള്‍ മാരകമായി ഈ അസുഖം പടരാന്‍ സാധ്യതയുണ്ടെന്നും മരണ നിരക്ക് കൊറോണ വൈറസിനേക്കാള്‍ പത്തു മടങ്ങ് വര്‍ധിക്കുമെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ജീവികളുടെ ആവാസവ്യവസ്ഥ തകര്‍ന്നതും, വന്യജീവി വ്യാപാരങ്ങളും, പ്രകൃതി നശീകരണവുമൊക്കെ ഇതിനുള്ള കാരണമാവാമെന്നും ആരോഗ്യ സംഘടന വെളിപ്പെടുത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here