International

ഫസ്റ്റ് ചര്‍ച്ച് ഓഫ് യൂനക്ക്സ്; സ്വന്തമായി സഭ സ്ഥാപിച്ച് പാകിസ്ഥാനിലെ ട്രാൻസ്ജെൻഡറുകള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർ ജനത, പലപ്പോഴും പരിഹസിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച് സ്വന്തമായി സഭ സ്ഥാപിച്ച് പാകിസ്ഥാനിലെ ട്രാൻസ്ജെൻഡറുകള്‍.

പാക് സര്‍ക്കാര്‍ മൂന്നാം ലിംഗമെന്ന ഗണത്തിൽ പെടുത്തി ട്രാൻസ്ജെൻഡറുകളെ അംഗീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ജാതിമതഭേദമില്ലാതെ ട്രാൻസ്ജെൻഡറുകള്‍ കടുത്ത പീഡനം നേരിടുന്നുണ്ട്. പലപ്പോഴും വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന ഇവര്‍ ഭിക്ഷയെടുത്തും വിവാഹചടങ്ങുകളിൽ നൃത്തം ചെയ്തുമാണ് ജീവിക്കുന്നത്. പള്ളികളിൽ പാട്ടുകള്‍ പാടാനും ബൈബിള്‍ വായിക്കാനുമൊന്നും തങ്ങളെ ഇതൊന്നും അനുവദിക്കാറില്ലെന്ന് പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർ പറയുന്നു. കൂടാതെ പള്ളികളിൽ പലപ്പോഴും ഏറ്റവും പിൻനിരയിൽ ഇരിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മറ്റു സഭകളിൽ അടിച്ചമര്‍ത്തൽ നേരിടുന്ന പാക്കിസ്ഥാനിലെ ക്രിസ്ത്യൻ ട്രാൻസ്‌ജെൻഡർസ് അവരുടെ വിഭാഗത്തിനു വേണ്ടി മാത്രം സ്ഥാപിക്കപ്പെടുന്ന ആദ്യ ക്രിസ്ത്യൻ സഭയായ ഫസ്റ്റ് ചര്‍ച്ച് ഓഫ് യൂനക്ക്സ് എന്നറിയപ്പെടുന്ന സഭ രാജ്യത്ത് രൂപികരിച്ചു. ട്രാൻസ് സ്ത്രീകളെ വിശേഷിപ്പിക്കുന്ന പദമാണ് “യൂനക്ക്”.

Newsdesk

Recent Posts

ബോളിവുഡ് ഹിറ്റുകളുടെ സംഗീതസന്ധ്യയുമായി ഉദിത് നാരായണും മകൻ ആദിത്യയും; ‘Bade Miyan Chote Miyan’ ഡബ്ലിനിൽ; EXCLUSIVE FESTIVE PRICES – LIMITED TIME ONLY!

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകൻ ഉദിത് നാരായണും മകൻ ആദിത്യ നാരായണും ഒരേ വേദിയിൽ നിങ്ങൾക്ക് മുന്നിലെത്തുന്നു. ‘Bade Miyan Chote…

1 hour ago

Portmarnock മലയാളിക്കെതിരെ കൂടുതൽ ആരോപണങ്ങൾ; ഇന്ത്യയിൽ 20 ഡോക്ടർമാരിൽ നിന്ന് പണം വാങ്ങി; യുകെയിൽ 10 കോടി രൂപയുടെ തട്ടിപ്പ്

അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ചെന്നാരോപിച്ച് Portmarnock-ൽ താമസിക്കുന്ന മലയാളി ഷിൽജി സിറിയക്കിനെതിരെ ഉയർന്ന പരാതികളിൽ…

3 hours ago

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

10 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

23 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

1 day ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

1 day ago