India

കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: പുതുതായി പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ പ്രതിഷേധം തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച അവരുടെ ആശങ്കകൾ പരിഹരിക്കാൻ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ചു. കർഷകരോടും അവരുടെ യൂണിയനുകളോടും ബുരാരിയിലെ നിരങ്കരി സമാഗം മൈതാനത്തേക്ക് മാറ്റണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഡിസംബർ മൂന്നിന് മുമ്പ് തന്നെ ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കർഷകർ പ്രതിഷേധം നിശ്ചിത സ്ഥലത്തേക്ക് മാറ്റിയാൽ ഇതിനേക്കാൾ മുമ്പുതന്നെ ചർച്ചകൾ നടത്താൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിൽ ഒത്തുചേർന്ന് പ്രക്ഷോഭം നടത്തുകയാണ്. തലസ്ഥാന നഗരത്തിലേക്കുള്ള പ്രവേശനം തടയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതിനാൽ പ്രതിഷേധിച്ച കർഷകർക്ക് നേരത്തെ വാട്ടർ പീരങ്കികളും ടിയർഗാസ് ഷെല്ലുകളും നേരിടേണ്ടിവന്നു. എന്നിരുന്നാലും കർഷകർ പ്രതിഷേധം തുടരുകയും പിന്നീട് അവർക്കു അതിർത്തി കടക്കാൻ അനുമതി ലഭിക്കുകയും ചെയ്തു.

Newsdesk

Recent Posts

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

44 mins ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

2 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

7 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

8 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

24 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 day ago