Categories: International

ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ മരണ വിവരം പുറത്തു വിടാതെ ചൈന

ബീജിംഗ്: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മരണ വിവരം പുറത്തു വിടാതെ ചൈന.

സംഘര്‍ഷത്തില്‍ അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക ( പി.എല്‍.എ) വക്താവ് അറിയിച്ചുണ്ട്. എന്നാല്‍ മരണ വിവരം പറയുന്നില്ല. ചൈനീസ ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ ഒരു എഡിറ്ററും ചൈനീസ് ഭാഗത്തും അപകടം പറ്റിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ മരണ വിവരത്തില്‍ ഇവരും നിശ്ബദരാണ്.

‘ എനിക്കറിയാവുന്നതു പ്രകാരം ഗാലന്‍ വാലി സംഘര്‍ഷത്തില്‍ ചൈനീസ് ഭാഗത്തും അപകടം നടന്നിട്ടുണ്ട്. ചൈനയുടെ ആത്മ നിയന്ത്രണത്തെ തെറ്റിദ്ധരിച്ച് അഹങ്കരിക്കരുത്. ഇന്ത്യയുമായി ചൈന സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷെ ഞങ്ങള്‍ പേടിക്കില്ല,’ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് ചീഫ് ഇന്‍ എഡിറ്റര്‍ ഹു സിജിന്‍ ട്വീറ്റ് ചെയ്തു.

ഒപ്പം മരണസംഖ്യ പുറത്തു വിടാത്തത് ഇരു രാജ്യങ്ങളിലെയും ജനങ്ങളില്‍ വികാരം ജ്വലിപ്പിക്കാന്‍ ആഗ്രഹിക്കാത്തു കൊണ്ടാണെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം ചൈനീസ് വിദേശ കാര്യമന്ത്രാലയം സൈന്യത്തിന് പറ്റിയ അപകടത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ദരിച്ചു കൊണ്ട് എ.എ.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. 17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്.

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

7 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

10 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

14 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

15 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

22 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago