തെല്‍ അവിവ്: കൊവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ നിര്‍മാണ പരീക്ഷണത്തില്‍ ഇസ്രഈല്‍. ഇസ്രഈല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസേര്‍ച്ച് ആണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ എലികളില്‍ പരീക്ഷണം നടത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നല്‍കിയ അറിയിപ്പില്‍ വാക്‌സിന്‍ കണ്ടുപിടിത്തം പുരോഗമിക്കുന്നതായും ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ നടത്തുമെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ഐ.ഐ.ബി.ആര്‍ ചീഫ് ഇറാന്‍ സാവി തങ്ങള്‍ കൊവിഡ് വാക്‌സിന്‍ കണ്ടുപിടുത്തതിനുള്ള ശ്രമത്തിലാണെന്ന് അറിയിച്ചിരുന്നു. അതേ സമയം മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തി വിജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. മൃഗങ്ങളില്‍ കൊവിഡ് പിടിപെടാത്തതാണ് ഇതിനു കാരണമായി പറഞ്ഞത്.
ഫെബ്രുവരി ഒന്നിനാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടുപിടിക്കണമെന്ന് ഐ.ഐ.ബി.ആറിനോട് ആവശ്യപ്പെടുന്നത്.
നേരത്തെ ചൈനയും അമേരിക്കയും കൊവിഡിനെതിരെ വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു.
ലോകത്താകമാനം കൊവിഡ് ബാധിച്ചുള്ള മരണം 42000 കടന്നു. ലോാകത്താകെ 85700 പേര്‍ക്ക് കൊവിഡ് ബാധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. 178000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കൊവിഡ് രൂക്ഷമായി പടരുന്നത്. രാജ്യത്ത് ഏറ്റവും മോശപ്പെട്ട അവസ്ഥയായിരിക്കും അടുത്ത രണ്ടാഴ്ചയെന്ന് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് അറിയിച്ചു. ചൊവ്വാഴ്ച മാത്രം 800ലധികം പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊവിഡ് മരണം 3800 കടന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നീ പ്രധാന നഗരങ്ങളാണ് പ്രധാന പ്രശ്ന ബാധിത മേഖലയായി തുടരുന്നത്.
വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…