ന്യൂഡല്‍ഹി: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക്ക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു.
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു.
രാജ്യത്ത് ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ഈ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു,ടിക്ക് ടോക്കിന് പുറമേ യുസി ബ്രൌസര്‍,ഷെയര്‍ ഇറ്റ്, കസെന്‍ഡര്‍,ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയ നിരോധിച്ചതില്‍ ഉള്‍പ്പെടുന്നു.
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെയിലാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്.
ചൈനയില്‍ ഉള്ളതോ ചൈനക്കാര്‍ക്ക് മുതല്‍മുടക്ക് ഉള്ളതോ ആയ കമ്പനികളുടെ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇങ്ങനെ കടുത്ത നിലപാടുമായി ഇന്ത്യ മുന്നോട്ട് പോകുമ്പോഴും ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം ഉയരുകയാണ്.
ജൂണ്‍ ഒന്ന് മുതല്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 21,600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിപണിയിലേക്ക് എത്തിയത്.
ഈ നിരോധനം വലിയ തിരിച്ചടിയാവുക ടിക്ക് ടോക്കിന്റെയും ഹലോയുടെയും ഉടമകളായ ബൈറ്റ് ഡാന്‍സിനാണ്. 2019 ല്‍ ടിക്ക് ടോക്ക് ഏറ്റവും കൂടുതല്‍ ഡൌണ്‍ ലോഡ് ചെയ്തത് ഇന്ത്യക്കാരാണ്.
32.3 കോടി ആള്‍ക്കാരാണ് ടിക്ക് ടോക്ക് ഡൌണ്‍ ലോഡ് ചെയ്തത്. ആകെ ഡൌണ്‍ ലോഡുകളുടെ എണ്ണത്തില്‍ 44 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
ടിക്ക് ടോക്കിന്റെ നിരവധി ഇന്ത്യന്‍ പകര്‍പ്പുകള്‍ ഇതിനോടകം പ്രചാരം നേടിക്കഴിഞ്ഞിട്ടുമുണ്ട്. എന്തായാലും രാജ്യ സുരക്ഷ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടി ചൈനയ്ക്ക് കൊടുത്ത ശക്തമായ സന്ദേശം തന്നെയാണ്,സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഡിജിറ്റല്‍ രംഗത്തും ചൈനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതിന് തങ്ങള്‍ക്ക് കഴിയും എന്ന് ഇന്ത്യ വ്യക്തമാക്കിയിരിക്കുകയാണ്.
ചൈനയ്ക്കെതിരെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി കൊണ്ട് ഇന്ത്യ ചൈനയോടുള്ള നിലപാടില്‍ വിട്ട് വീഴ്ചയില്ല എന്ന വ്യക്തമായ സന്ദേശം കൂടിയാണ് നല്‍കിയത്.
ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ്…
അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ…
ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ…
ഡബ്ലിനിലെ ലൂക്കൻ മലയാളി കമ്മ്യൂണിറ്റി (LMC) സംഘടിപ്പിക്കുന്ന ഓണാഘോഷം 2026 ഓഗസ്റ്റ് 22 ശനിയാഴ്ച ടാലയിലെ Kilnamanagh Hall-ൽ നടക്കും.…
അയർലണ്ടിൽ ഇന്ന്, ഓഗസ്റ്റ് 12 ബുധനാഴ്ച, അപൂർവമായ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ചന്ദ്രൻ സൂര്യന്റെ ഭൂരിഭാഗം ഭാഗവും മറയ്ക്കുന്ന തരത്തിലുള്ള…
അയർലണ്ടിൽ ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലെ താൽക്കാലിക ഇളവുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ…