പാരിസ്: ആരാധകരെ ഞെട്ടിച്ചുകൊണ്ട് ലോക രണ്ടാം നമ്പര്‍ വനിതാ താരം ജപ്പാന്റെ നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പിന്മാറി. രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്ദാനെ ഇന്നു നേരിടാനിരിക്കെയാണു ഒസാക്ക ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
ഞായറാഴ്ച്ച നടന്ന ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ ഒസാക്ക റൊമാനിയൻ താരം പെട്രീഷ്യ മരിയ ടിഗിനെ പരാജയപ്പെടുത്തിയിരുന്നു. അതിനു ശേഷമുള്ള പ്രസ് മീറ്റ് മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിനാൽ ഒഴിവാക്കുമെന്ന് നവോമി വ്യക്തമാക്കിയിരുന്നു.
2018 ലെ യു.എസ് ഓപ്പണ്‍ കിരീട നേട്ടത്തിന് ശേഷം വിഷാദ രോഗം ബാധിച്ചതായും, തനിക്ക് പൊതുവേദിയില്‍ സാസാരിക്കാന്‍ കഴിയാറില്ലെന്നും അതിനാലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്നും ഒസാക്ക ട്വിറ്ററിൽ കുറിച്ചിരുന്നു.
എന്നാൽ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതിന് താരത്തിന് 15,000 ഡോളർ പിഴ ചുമത്തി. ഇതിന് ശേഷം പത്ര സമ്മേളനത്തിൽ ഒസാക പങ്കെടുത്തിരുന്നില്ല.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…