Categories: International

ബെഞ്ചമിന്‍ നെതന്യാഹു വെസ്റ്റ് ബാങ്ക് അധിനിവേശ മേഖലയില്‍ 5000 പുതിയ സെറ്റില്‍മെന്റുകള്‍ക്ക് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്

തെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെസ്റ്റ് ബാങ്ക് അധിനിവേശ മേഖലയില്‍ 5000 പുതിയ സെറ്റില്‍മെന്റുകള്‍ക്ക് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇസ്രഈലിലെ ചാനല്‍ സെവന്‍ എന്ന ചാനലിന്റെ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടുത്തു തന്നെ വെസ്റ്റ് ബാങ്ക് മേഖലയില്‍ സെറ്റില്‍മെന്റിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സെറ്റില്‍മെന്റ് കൗണ്‍സിലിനോട് നെതന്യാഹു ആവശ്യപ്പെട്ടിരിക്കുന്നത്.

‘വെസ്റ്റ് ബാങ്കില്‍ 5000 ഭവന യൂണിറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാന്‍ നെതന്യാഹു കൗണ്‍സിലിനു നിര്‍ദ്ദേശം നല്‍കി,’ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രഈല്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സെറ്റില്‍മെന്റ് ഗ്രൂപ്പ് നേതാക്കളുടെ ശ്രമഫലമായാണ് ഇസ്രഈല്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധിനിവേശ മേഖലയായ വെസ്റ്റ് ബാങ്കിലെ 428,000 ല്‍ അധികം താമസക്കാര്‍ പാര്‍ക്കുന്നതായാണ് കണക്കുകള്‍.

അടുത്തിടെ ഒപ്പുവെച്ച ഇസ്രഈല്‍-യു.എ.ഇ സമാധാന കരാറില്‍ വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ കൈയ്യടക്കുന്നത് നിര്‍ത്തുമെന്ന് ഇസ്രഈല്‍ സമ്മതിച്ചിരുന്നതായി യു.എ.ഇ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago