ആഫ്രിക്കയായിരിക്കും കൊറോണ വൈറസിന്‍റെ അടുത്ത പ്രഭവ കേന്ദ്രമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന.
ആഫ്രിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആഫ്രിക്കയിലുടനീളം ഇതുവരെ ആയിരത്തോളം മരണങ്ങളും 20,000ത്തിലധികം അണുബാധകളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഈ നിരക്ക് യൂറോപ്പിന്‍റെയും യുഎസിന്‍റെയും വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളെക്കാള്‍ വളരെ കുറവാണ്‌എന്ന് തോന്നുമെങ്കിലും ആഫ്രിക്കയില്‍ വൈറസ് വ്യാപനം വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്.
അതേസമയം ഇത്തരത്തിലൊരു മഹാമാരിയെ നേരിടാന്‍ ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ആഫ്രിക്കയില്‍ ഇല്ലെന്നുള്ള വസ്തുതയും ലോകാരോഗ്യ സംഘടന എടുത്തുകാണിക്കുന്നു.
വൈറസ് വ്യാപനം തലസ്ഥാന നഗരങ്ങളില്‍നിന്ന് ദക്ഷിണാഫ്രിക്ക, നൈജീരിയ, ഐവറി കോസ്റ്റ്, കാമറൂണ്‍, ഘാന എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയതായി സംഘടനയുടെ ആഫ്രിക്കന്‍ ഡയറക്ടര്‍ ഡോ. മാത്ഷിഡിസോ മൊയിതി പറഞ്ഞു.
അതേസമയം കൂടുതല്‍ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ വൈറസിനെ ചികിത്സിക്കുന്നതിനേക്കാള്‍ പ്രതിരോധത്തിലാണ് അവര്‍ ശ്രദ്ധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
ഐസിയുവില്‍ ഗുരുതരമായ പരിചരണം ആവശ്യമുള്ള രോഗികളുടെ അനുപാതം കുറയ്ക്കാനാണ് സംഘടന ആഗ്രഹിക്കുന്നത്, കാരണം ഭൂരിഭാഗം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഒപ്പം വെന്റിലേറ്ററുകളുടെ പ്രശ്നം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…