Categories: Top News

മുംബൈയിൽ 26 മലയാളികളുൾപ്പെടെ 28 നഴ്സുമാർക്കും ഒരു ഡോക്ടറിനും കോറോണ സ്ഥിരീകരിച്ചു

മുംബൈ: ദിവസങ്ങൾ കഴിയുന്തോറും മുംബൈയിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്.  ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോറോണ സ്ഥിരീകരിച്ചുവെന്നാണ്.

26 മലയാളികളുൾപ്പെടെ 28 നഴ്സുമാർക്കും ഒരു ഡോക്ടറിനും കോറോണ സ്ഥിരീകരിച്ചിരിക്കുകയാണ്.  ഇവരെല്ലാപേരും നിരീക്ഷണത്തിലായിരുന്നു. 

ആശുപത്രിയിലെ 4 മലയാളി നഴ്സ്മാർക്ക് നേരത്തെ കോറോണ സ്ഥിരീകരിച്ചിരുന്നു.   ഇവരിൽ നിന്നാകാം ഈ 26 നഴ്സുമാർക്കും പിടിപ്പെട്ടതെന്നാണ് സൂചന.  ബോംബെ ആശുപത്രിയിലെ 2 മലയാളികളുൾപ്പെടെ 12 ആരോഗ്യ പ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.  

മുംബൈയിൽ ഒരു മലയാളി ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത് ഇതാദ്യമായാണ്.  കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 100 ലേറെ മലയാളി ആരോഗ്യ പ്രവർത്തകർക്ക് മഹാരാഷ്ട്രയിൽ കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടത്തെ പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒന്നും ലഭിക്കുന്നില്ലയെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്.  

ഇതിനിടയിലാണ് നാവിക സേനയിലെ 21 പേർക്ക് മുംബൈയിൽ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇവർക്ക് എവിടെനിന്നും കോറോണ പിടിപ്പെട്ടുവെന്ന കാര്യത്തിൽ ഒരു പിടിയുമില്ല.   

 

Newsdesk

Recent Posts

മൈക്രോസോഫ്റ്റ് സേവനങ്ങൾ നിശ്ചലമായി.! ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ് ഉൾപ്പെടെ പണിമുടക്കി

ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…

2 hours ago

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

14 hours ago

മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം; സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ – സണ്ണി മാളിയേക്കൽ

വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…

18 hours ago

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർധന; 2029 മാർച്ച് വരെ 10.75% വർധന

400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…

18 hours ago

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…

18 hours ago

ടെക്സാസിൽ ആറുമാസത്തിനിടെ അയ്യായിരത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ മോഷണം പോയി

ഹ്യൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 5,000-ത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ (ഹാൻഡിക്യാപ് പ്ലക്കാർഡുകൾ) മോഷണം പോയതായി…

18 hours ago