വാഷിംഗ്ടണ്‍: കൊവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചത് ചൈന തന്നെയെന്ന് സമ്മതിച്ച് ലോകം. 53 രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പോളിംഗിലാണ് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായം ഉയര്‍ന്നുവന്നത്. ഏറ്റവും മോശം പ്രവര്‍ത്തനം കാഴ്ചവെച്ചത് അമേരിക്കയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ഹോങ്കോംഗ് ജനാധിപത്യ പ്രവര്‍ത്തകനായ ജോഷ്വ വോങാ തുടങ്ങിയവര്‍ അഭിസംബോധന ചെയ്യുന്ന ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു പ്രധാന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സര്‍വേയിലാണ് അമേരിക്കക്ക് തിരിച്ചടിയായ അഭിപ്രായം ഉയര്‍ന്നു വന്നിരിക്കുന്നത്.
മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസ്സന്റെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍ പോളിംഗ് കമ്പനിയായ ഡാലിയ റിസര്‍ച്ചും അലയന്‍സ് ഓഫ് ഡെമോക്രസി ഫൗണ്ടേഷനും 53 രാജ്യങ്ങളിലായി 120000 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് യു.എസ് നേതൃത്വത്തോടുള്ള കടുത്ത അസംതൃപ്തി പ്രകടമായത്.
കൊറോണ വൈറസ് നിയന്ത്രിക്കുന്നതില്‍ തങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രകടനത്തില്‍ ഗ്രീസ് (89%), തായ്വാന്‍ (87%), അയര്‍ലന്‍ഡ് (87%), ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ഡെന്‍മാര്‍ക്ക് ( 86%) എന്നീ രാജ്യങ്ങളിലെ വോട്ടര്‍മാര്‍ സന്തുഷ്ടരാണെന്ന് സര്‍വേ പറയുന്നു. ബ്രസീല്‍, ഫ്രാന്‍സ്, ഇറ്റലി, യു.എസ്, യു.കെ എന്നിവയാണ് ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.
60 ശതമാനം ആളുകളും കൊവിഡിനെ നേരിടുന്നതില്‍ ചൈന മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെന്ന് അഭിപ്രായപ്പെടുമ്പോള്‍ വെറും മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് അമേരിക്ക കൊവിഡിനെ ചൈനയെക്കാള്‍ മികച്ച രീതിയില്‍ പ്രതികരിച്ചെന്ന് അഭിപ്രായപ്പെടുന്നത്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7,982,822 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ രോഗം ബാധിച്ച് മരിച്ചത് 3,248 പേരാണ്.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 19,223 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 326 പേര്‍ മരിച്ചു. 2,162,054 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം, ചൈനയിലെ ബീജിങില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പത്ത് മേഖലകളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…