സ്വീഡന്‍: വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ. വെള്ളിയാഴ്ച്ച വലതുപക്ഷ ഗ്രൂപ്പുകള്‍ 300ലധികം ആളുകളെ സംഘടിപ്പിച്ച് നടത്തിയ റാലിയില്‍ ഖുറാന്റെ പകര്‍പ്പ് കത്തിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.
കുടിയേറ്റ വിഭാഗങ്ങള്‍ താമസിക്കുന്ന റോസന്‍ഗാര്‍ഡില്‍ വെച്ചായിരുന്നു സംഭവം. മുസ്‌ലിം വിരുദ്ധ രാഷ്ട്രീയ നേതാവായ രാസ്മസ് പലുഡാന്‍ റാലിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്ന് പൊലീസ് വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പ്രതികരിച്ചു.
ഇതിനു പിന്നാലെ രൂപപ്പെട്ട സംഘര്‍ഷത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പത്ത് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാല്‍മോ സിറ്റിയില്‍ എത്തിയ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.
സ്വീഡനില്‍ കുടിയേറ്റം അനുവദിക്കരുതെന്ന് പറയുന്ന റൈറ്റ് ഡാനിഷ് ആന്റി ഇമ്മിഗ്രേഷന്‍ പാര്‍ട്ടി നേതാവാണ് പലുഡാന്‍. ഇയാളെ 2 വര്‍ഷത്തേക്ക് ഡെന്‍മാര്‍ക്കിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും സ്വീഡന്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.
വിലക്കിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിദ്വേഷപരമായ പ്രസ്താവന പലുഡാന്‍ നടത്തിയതും ചര്‍ച്ചയായിരുന്നു. തന്നെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയെന്നും എന്നാല്‍ പീഡകരെയും കൊലപാതകികളെയും എല്ലാക്കാലത്തും സ്വീകരിക്കുകയാണ് എന്നുമായിരുന്നു പലുഡാന്‍ പ്രതികരിച്ചത്.
കഴിഞ്ഞ വര്‍ഷവും പലുഡാന്‍ ഖുറാന്‍ കത്തിച്ചത് വലിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന് മൂന്ന് മാസം തടവ് ശിക്ഷ അനുഭവിച്ചയാളാണ് പലുഡാന്‍. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സ്വീഡന്‍ പൊലീസ് വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…