International

52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്

ലണ്ടന്‍: 52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഡഗ്ലസ് സ്റ്റുവർട്ടിന്റെ ആദ്യ നോവലായ “ഷഗ്ഗി ബെയ്ൻ” നാണ് ലഭിച്ചത്. സ്റ്റുവർട്ടിനു 16 വയസുള്ളപ്പോൾ മദ്യപാനം മൂലം മരണമടഞ്ഞ അമ്മയ്ക്ക് പുസ്തകം സമർപ്പിച്ചു. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിൽ നിന്ന് ബിരുദം നേടിയ ശേഷം ഫാഷൻ ഡിസൈനിൽ ഒരു കരിയർ ആരംഭിക്കാൻ ന്യൂയോർക്കിലേക്ക് പോയി. ന്യൂയോർക്കിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.

സ്റ്റുവർട്ട് പത്തുവര്‍ഷത്തോളമെടുത്താണ് ഈ നോവലെഴുതിയത്. വിജയിക്ക് 66,000 ഡോളർ, (56,000 യൂറോ ) സമ്മാനം ലഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
“ഇത് എന്റെ ജീവിതകാലം മുഴുവൻ മാറ്റിമറിച്ചു,” അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന്…

1 hour ago

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

ടെക്സസ്: മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു ബത്രയെ ഫെഡറൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.…

2 hours ago

വാഷിംഗ്ടണിൽ മെയ് ദിന പ്രതിഷേധം; ആയിരങ്ങൾ അണിനിരന്നു

വാഷിംഗ്ടൺ: തൊഴിലാളി അവകാശങ്ങൾക്കും കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടൺ സ്റ്റേറ്റിൽ മെയ് ദിനത്തിൽ വൻ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ…

3 hours ago

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്; രജിസ്ട്രേഷൻ പുരോഗമിക്കുന്നു

ഡാളസ്: സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ഡാളസിൽ  പുരോഗമിക്കുന്നു . 2026 ഓഗസ്റ്റ്…

3 hours ago

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന;  കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്

കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ…

21 hours ago

പാട്രിയോട്ട് അയർലണ്ടിലെ തീയേറ്ററുകളിൽ

ഡബ്ലിൻ: വളരെ കാലത്തെ ഇടവേളയ്ക്കുശേഷം മോഹൻലാലിനും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയോട്ട് അയർലണ്ടിലെ തീയേറ്ററുകളിൽ റിലീസായി. ഇതിനോടകം മികച്ച പ്രതികരണങ്ങൾ നേടിയ…

1 day ago