gnn24x7

52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്

0
181
gnn24x7

ലണ്ടന്‍: 52ാമത് മാന്‍ബുക്കര്‍ പ്രൈസ് സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവർട്ടിന്. ഡഗ്ലസ് സ്റ്റുവർട്ടിന്റെ ആദ്യ നോവലായ “ഷഗ്ഗി ബെയ്ൻ” നാണ് ലഭിച്ചത്. സ്റ്റുവർട്ടിനു 16 വയസുള്ളപ്പോൾ മദ്യപാനം മൂലം മരണമടഞ്ഞ അമ്മയ്ക്ക് പുസ്തകം സമർപ്പിച്ചു. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിൽ നിന്ന് ബിരുദം നേടിയ ശേഷം ഫാഷൻ ഡിസൈനിൽ ഒരു കരിയർ ആരംഭിക്കാൻ ന്യൂയോർക്കിലേക്ക് പോയി. ന്യൂയോർക്കിലാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്.

സ്റ്റുവർട്ട് പത്തുവര്‍ഷത്തോളമെടുത്താണ് ഈ നോവലെഴുതിയത്. വിജയിക്ക് 66,000 ഡോളർ, (56,000 യൂറോ ) സമ്മാനം ലഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
“ഇത് എന്റെ ജീവിതകാലം മുഴുവൻ മാറ്റിമറിച്ചു,” അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here